നെല്ലിക്കയും മഞ്ഞളും ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഔഷധമാണെന്നു തന്നെ പറയാം. രണ്ടും ചേര്‍ത്ത് ഒരു ആരോഗ്യം പാനീയം തയ്യാറാക്കിക്കോളൂ. പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഈ പാനീയം. ജലദോഷം, ചുമ, അലര്‍ജി, ആസ്തമ എന്നിവയ്ക്ക് പ്രതിവിധിയാണിത്.
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. മാത്രമല്ല അമിനോ ആസിഡുകള്‍, ഇരുമ്ബ്, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിലയും നെല്ലിക്കയിലുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് മാരകരോഗങ്ങളെ പോലും പ്രതിരോധിക്കുന്നു.
നെല്ലിക്കയും മഞ്ഞളും ചേര്‍ന്ന പാനീയം ചര്‍മത്തിലെ മുഖകുരു, അലര്‍ജി എന്നിവയെ പ്രതിരോധിക്കുകയും പ്രായത്താല്‍ ചര്‍മത്തിലുണ്ടാകുന്ന കലകള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മത്തിനു നിറവും തിളക്കവും നല്കുന്നു. ഗ്യാസ്ട്രബിള്‍, അസിഡിറ്രി എന്നിവയകറ്റും, ദഹനം സുഗമമാക്കുകയും ചെയ്യുന്നു. വിളര്‍ച്ചയും രക്തക്കുറവും പരിഹരിക്കാന്‍ സഹായിക്കുന്നു.