• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Sun, Jan 24 202105:06 AM

Latest Kerala News

ജനുവരിയോടെ ഉള്ളിവില 20 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

Published: Dec 20 ,2019
  • 1724_1-298.jpg
  • 1724_1-298.jpg
ന്യൂഡല്‍ഹി: ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ വിലയേക്കാള്‍ 80 ശതമാനംകുറവാണിത്. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വിലകുറയുകയെന്ന് കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസര്‍ഗാവില്‍ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ വെള്ളയാതാണ് ഉള്ളിക്ഷാമം രൂക്ഷമാക്കിയത്.
ഉള്ളി കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തും വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല.
കേരളത്തില്‍ ഉള്ളിവില 200 രൂപ നിലവാരത്തില്‍വരെപോയി. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്പന. കഴിഞ്ഞ ജൂണ്‍-ജൂലായ് മാസങ്ങളില്‍ 15 രൂപയായിരുന്നു ഉള്ളിയുടെ മൊത്തവില.

icon_gifmaker

Related News