• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Sun, Jan 24 202106:51 AM

Latest Kerala News

ഷെയിന്‍ നിഗം വിഷയത്തില്‍ ഇന്ന് നിര്‍മാതാക്കള്‍ യോഗം ചേരും

Published: Dec 19 ,2019
  • 1719_shein_nigam.jpg
കൊച്ചി: ചലച്ചിത്ര താരം ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഇന്ന് യോഗം ചേരും.

മുടങ്ങിയ ചിത്രങ്ങളായ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ നഷ്ടപരിഹാരം ഷെയിനില്‍ നിന്ന് ഈടാക്കുന്നതിനെ കുറിച്ച് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ ഷെയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

ഷെയിനിനെതിരെയുള്ള പഴയ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനാ അധ്യക്ഷന്‍ എം. രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. `ഉല്ലാസം` എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തീകരിക്കാതെ ഷെയിനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് രഞ്ജിത്ത്. ഷെയിന്‍ ഡബ്ബ് ചെയ്യുമെന്ന് താര സംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നാണ് എം. രഞ്ജിത്ത് പറയുന്നത്.

icon_gifmaker

Related News