ന്യൂഡല്‍ഹി: ലോകത്തെ ശക്തരായ 100 വനിതകളെ തെരഞ്ഞെടുത്ത `ഫോബ്സിന്റെ പട്ടികയില്‍ ഇടംപിടച്ച് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. പട്ടികയില്‍ 34ാം സ്ഥാനമാണ് നിര്‍മല സീതരാമനുള്ളത്.
നിര്‍മലയെ കൂടാതെ മൂന്ന് ഇന്ത്യന്‍ വനിതകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എച്ച്.സി.എല്‍ കോര്പറേഷന് സി.ഇ.ഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നടാര്‍ മല്‍ഹോത്ര, ബീകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീറ്റെയില്‍ സ്ഥാപനമായ ലാന്‍ഡ് മാര്‍ക് ഗ്രൂപ്പിന്റെ അധ്യക്ഷ രേണുക ജഗ്തിയാനി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ വനിതകള്‍.
2019ലെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ്. യൂറോപ്യന്‍ സെനട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന ലഗര്ഡെ രണ്ടാം സ്ഥാനത്തും യു.എസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസ്കി മൂന്നാം റാങ്കും നേടി. പട്ടികയില്‍ 23 പുതിയ അംഗങ്ങള്‍ ഇടംപിടിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന 29ാം സ്ഥാനത്തുണ്ട്.