ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടക്കാനിരിക്കെ രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. പൗരത്വ ബില്‍ 12 മണിക്കാണ് സഭ ചര്‍ച്ച ചെയ്യുക. ബില്ലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപകമാകുകയും ലോക്സഭയില്‍ അനുകൂലിച്ച് വോട്ടു ചെയ്ത കക്ഷികളില്‍ അഭിപ്രായഭിന്നത ഉടലെടുക്കുകയും ചെയ്തതിനിടയിലാണ് ബില്‍ ചര്‍ച്ചയാവുക.
തിങ്കളാഴ്ച വിവാദ പൗരത്വ ഭേദഗതി ബില്‍ 80നെതിരെ 311 വോട്ടിനാണ് ലോക്സഭ പാസാക്കിയത്. എന്നാല്‍, എതിര്‍ത്തു വോട്ടു ചെയ്തതിലേറെ അംഗങ്ങള്‍ ലോക്സഭയില്‍ ഹാജരായിരുന്നില്ല. എന്‍.ഡിഎക്ക് പുറത്തായ ശിവസേന ലോക്സഭയില്‍ അനുകൂലിച്ച് വോട്ടു ചെയ്തെങ്കിലും രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.