• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Thu, Oct 22 202008:25 AM

Latest India News

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

Published: Dec 09 ,2019
  • 1703_ELECTION.jpg
ബംഗളൂരു: കര്‍ണാടകയില്‍ 15 അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ ഏട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 808 പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും.

15 കോണ്‍ഗ്രസ്, -ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരായതോടെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്നത് ഈ ഉപതെരഞ്ഞെടുപ്പുഫലമാണ്. ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ഏഴുസീറ്റുകളിലെ ജയം അനിവാര്യമാണ്.