• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Fri, Mar 05 202101:29 PM

Entertainment News

`മൂത്തോന്‍` നവംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്

Published: Nov 04 ,2019
    നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടുന്ന ചിത്രം നവംബര്‍ എട്ടിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളി ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

    മുംബൈയില്‍ വച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് മൂത്തോന്‍ എന്ന ചിത്രത്തിന് ലഭിച്ചത്.മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്.അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.