• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Fri, Mar 05 202101:31 PM

Entertainment News

രണ്ട് ദിവസം കൊണ്ട് 100 കോടി കളക്ഷനുമായി ബിഗില്‍

Published: Oct 28 ,2019
  • 1537_bigil.jpg
`ബിഗില്‍` ചിത്രം രണ്ട് ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന്എത്തി.

വിജയ് നായകനാവുന്ന 63ാമത്തെ ചിത്രമാണിത്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രംനിര്‍മിച്ചത്.