• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Thu, Oct 22 202007:44 AM

Latest Alleppey News

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി; ശുചിത്വ മിഷന്‍ 15 ബിന്നുകള്‍ സ്ഥാപിച്ചു

Published: Jan 02 ,2020
  • 1729_alappuzha.jpg
ആലപ്പുഴ : കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്‌കൂളുകളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചു. പെറ്റ് ബോട്ടില്‍, ഹാര്‍ഡ്‌ബോ ട്ടില്‍, പേപ്പര്‍, മില്‍ക്ക്കവര്‍ എന്നിവയാണ് ഈ ബിന്നുകളില്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊളേളത്തൈ ഗവ.ഹൈസ്‌കൂളില്‍ പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ ഫിറോസ് അഹമ്മദ് പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് ബോധവത്ക്കര ക്ലാസ്സ് നടത്തി .

ജില്ലാകളക്ടര്‍ എം . അഞ്ജന ബിന്നുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ . കെറ്റി . മാത്യു അദ്ധ്യക്ഷത വഹിച്ചു . ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഷീന സനല്‍കുമാര്‍ , മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരതിലകന്‍ , ജില്ലാവിദ്യാഭ്യാസ ആഫീസര്‍ ധന്യ ആര്‍ കുമാര്‍ , ഹരിതകേരളംമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ കെ . എസ് . രാജേഷ് , ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പി . വി . ജയകുമാരി , എസ് . എം . സി . ചെയര്‍മാന്‍ കെ . ബി . ബിനു , സ്റ്റാഫ് സെക്രട്ടറി സീനാസ്റ്റീഫന്‍ , മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു .

icon_gifmaker

Related News